ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് ഗ്യാസ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നീ കമ്പനികളാണ് പാചകവാതകം വിതരണം ചെയ്യുന്നത്. റേഷന്‍ കാര്‍ഡുമായി അപേക്ഷകന്‍ ബന്ധപെട്ട ഏജന്‍സിയിലെത്തണം. വേറെ കണക്ഷന്‍ ഉണ്ടായിരിക്കരുത്. ഏജന്‍സിയുടെ പരിധിയില്‍പെട്ടവരാകണം. അപേക്ഷകന്‍ നേരിട്ടെത്തി രേഖകളില്‍ ഒപ്പുവക്കണം എന്നിവയാണ് നിബന്ധനകള്‍.
വിലാസം മാറ്റാന്‍
ഉപഭോക്തൃ കാര്‍ഡും വിലാസത്തിന്‍റെ തെളിവുമായി അപേക്ഷിച്ചാല്‍ വിലാസം മാറ്റാം.
വ്യത്യസ്ഥ ഏജന്‍സി
ഒരു സ്ഥലത്തുനിന്നും മറ്റൊരുസ്ഥലത്തേക്ക് മാറ്റുന്നതിന് കണക്ഷന്‍ എടുക്കുമ്പോള്‍ ലഭിച്ച സബ്സ്ക്രിപ്ഷന്‍ വൌച്ചര്‍, കസ്റ്റമര്‍ കാര്‍ഡ്, സിലിണ്ടര്‍, ഏജന്‍സിയില്‍ നിന്നും ലഭിച്ച ആതേ നമ്പറിലുള്ള റഗുലേറ്റര്‍ എന്നിവ സഹിതം ഹാജരാകണം. സിലിണ്ടര്‍, റഗുലേറ്റര്‍ എന്നിവയുടെ ഡിപ്പോസിറ്റ് തുകയും ടെര്‍മിനേഷന്‍ വൌച്ചറും ഉടന്‍ ലഭിക്കും. ഉറപ്പാക്കിയതിനുശേഷം ടെര്‍മിനേഷന്‍ വൌച്ചര്‍ വഴിയുള്ള കണക്ഷന്‍ ലഭിക്കും.
