പ്ലാസ്റ്റിക് - അറിഞ്ഞിരിക്കേണ്ടത്
വെറും മനുഷ്യനിര്‍മിതമായ പോളിമര്‍ ആണ് പ്ലാസ്റ്റിക്. എന്നാല്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഇവയില്‍ ചേര്‍ക്കുന്ന ചില രാസവസ്തുക്കളാണ് വില്ലന്മാര്. ഇവയില്‍ അന്ത : സ്രാവി ഗ്രന്ധികളെ താറു മാറാക്കുന്ന ഡയോക്സിന്‍, സ്റ്റിരിന്,
ബിസ്ഫിനോമോള് , താലേററ് എന്നീ രാസവസ്തുക്കളാണ് രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നത് . ഇവയില്‍ ബിസ്ഫിനോമോള് ആണു പ്രമേഹത്തിന് കാരണമാകുന്നതായി കണ്ടെത്തിയത് . സ്ത്രീ ഹോര്‍മോണ്‍ ആയ ഈസ്ട്രജന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുന്ന ഈ പദാര്‍ത്ഥം പാന്‍ക്രിയാസിലെ കോശങ്ങളില്‍ നിന്ന് കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിച്ചാണ് ഇന്‍സുലിനെതിരെ പ്രവര്‍ത്തിക്കുന്നത് .
എന്നാല്‍ എല്ലാതരം പ്ലാസ്ടിക്കും ഒരേപോലെ അപകടകാരികളല്ല . ഗുണനിലവാരം ഇല്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് . പ്ലാസ്റ്റിക് നിര്‍മ്മിത വസ്തുക്കളില്‍ നിര്‍മാതാക്കള്‍ മുദ്രണം ചെയ്തിട്ടുള്ള നമ്പരുകള്‍ അനുസരിച്ച് അവ സുരക്ഷിതമാണോ എന്ന് തിരിച്ചറിയാം. ഇത്തരം ഉത്പന്നങ്ങളില്‍ ത്രികോണാകൃതിയിലാണ് ഈ മുദ്രണം. ഇവക്കുള്ളില്‍ ഗ്രേഡുകള്‍ നല്‍കിയിട്ടുണ്ട്. ഇവയില്‍ നാല്, അഞ്ച, ഏഴ് എന്നീ ഗ്രേഡ്കളില് ഉള്ള ഉത്പന്നങ്ങള്‍ അത്ര അപകടകാരികള്‍ അല്ല.ശീതളപാനീയങ്ങളുടെ കുപ്പികള്‍, ഫാസ്റ്റ് ഫുഡ് പൊതിയുന്ന കടലാസുകള്‍, പ്ലാസ്റ്റിക് സ്പൂണുകള്‍, സുതാര്യമായ പ്ലാസ്റ്റിക് ജല സംഭരണികള്‍ തുടങ്ങിയവയെല്ലാം അപകടകാരികളായ ഒന്ന്, മൂന്ന്, ആറ് ഗ്രേഡുകളിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ